ചർമ്മ പരിപാലനത്തിന് റോസ് വാട്ടർ മുഖത്ത് പുരട്ടൂ; അറിയാം ഗുണങ്ങൾ

ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഏതുതരം ചര്‍മ്മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.

യുവത്വം നിലനിർത്താനും വാർദ്ധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും ഒരു പരിധി വരെ തടയാനും റോസ് വാട്ടർ പതിവായി ഉപയോഗിക്കുന്നത് കൊണ്ട് സാധിക്കും. ഇതിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങൾക്ക് ചുളിവുകളുടെ രൂപത്തെ കുറയ്ക്കാനും ചുളിവുകൾ അകറ്റാനുമുള്ള കഴിവുണ്ട്. കൂടാതെ ഒരു ദിവസം എത്ര തവണ വേണമെങ്കിലും മുഖത്ത് റോസ് വാട്ടർ പുരട്ടാവുന്നതാണ്.

റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. മുഖക്കുരു, ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ തുടങ്ങിയവ അകറ്റാന്‍ കോട്ടണ്‍ തുണി കൊണ്ട് റോസ് വാട്ടറില്‍ മുക്കി മുഖം ഇടയ്ക്കിടെ തുടയ്ക്കുന്നത് ഉത്തമമാണ്.

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടർ പുരട്ടുന്നത് നിറം വർധിപ്പിക്കാനും സഹായിക്കും. മുഖം നന്നായി കഴുകി തുടച്ചതിന് ശേഷം റോസ് വാട്ടർ മുഖത്ത് തേച്ച് ഉറങ്ങാവുന്നതാണ്. രാവിലെയാകുമ്പോൾ മുഖം നല്ല സോഫ്റ്റായി വരികയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*