വിരാട് കോഹ്‌ലിക്ക് നേരെ കടുത്ത വിമർശനം; പ്രതികരിച്ച് ഡു പ്ലെസിസ്

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു വിജയവഴിയിൽ തിരിച്ചെത്തി. ബെം​ഗളൂരുവിലേറ്റ തോൽവിക്ക് ഹൈദരാബാദിൽ റോയൽ ചലഞ്ചേഴ്സ് മറുപടി നൽകി. എങ്കിലും സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. താരത്തിൻ്റെ മെല്ലെപ്പോക്കാണ് വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയത്.

മത്സരത്തിൽ 43 പന്തുകൾ നേരിട്ട കോഹ്‌ലി 51 റൺസുമായി പുറത്തായി. 5.3 ഓവറിൽ ബൗണ്ടറി നേടിയ കോഹ്‌ലി പിന്നെ 15.3 ഓവറിൽ പുറത്താകും വരെ ഒരു തവണ പോലും ബൗണ്ടറി കടത്തയില്ല. പിന്നാലെ കോഹ്‌ലിയുടെ ഇന്നിം​ഗ്സിനെക്കുറിച്ച് ബെംഗളൂരു നായകൻ ഫാഫ് ഡ‍ു പ്ലെസിസ് ചോദ്യം നേരിട്ടു. നിർണായക സമയത്ത് ഇന്ത്യൻ താരത്തെ പിന്തുണച്ചാണ് ഡു പ്ലെസിസ് രം​ഗത്തെത്തിയത്.

കോഹ്‌ലി ഈ സീസണിൽ ടോപ് സ്കോറർ ആണ്. ടീമിൻ്റെ മുഴുവൻ സമ്മർദ്ദവും കോഹ്‌ലിയുടെ തലയിൽ വെക്കാൻ കഴിയില്ല. ബാറ്റർമാർക്ക് സ്കോറിം​ഗ് ബുദ്ധിമുട്ടായ ​ഗ്രൗണ്ടിൽ എളുപ്പത്തിൽ റൺസ് അടിക്കാൻ സാധിക്കില്ല. ടീമിൽ ഒരാൾ ആങ്കർ റോൾ ചെയ്യേണ്ടതുണ്ടെന്നും ഡു പ്ലെസിസ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*