
17.7 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി ഒന്നാംസ്ഥാനത്ത് നിന്നിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഇന്‍സ്റ്റഗ്രാമിലും തോല്‍പ്പിച്ച് വിരാട് കോലിയും സംഘവും. വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന് 17.8 ദശലക്ഷം ഫോളോവേഴ്‌സുമായി ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള അക്കൗണ്ടായി മാറി. തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ആര്‍സിബിയെ പിന്തുണക്കാനെത്തിയവരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 16.2 ദശലക്ഷമായി.
2025-ലെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിന്റെ സ്ഥാനം. ആര്‍സിബിയുടെ രണ്ട് മത്സരങ്ങളും ടീം വിജയിച്ചു. രജത് പട്ടീദറും സംഘവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിനും സൂപ്പര്‍ കിംഗ്സിനെ 50 റണ്‍സിനും പരാജയപ്പെടുത്തി. 2008 ന് ശേഷം ആദ്യമായി മഞ്ഞപ്പടയെ പരാജയപ്പെടുത്തിയതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ വിജയം വളരെ വലുതാണ്. വര്‍ഷങ്ങളായി മികച്ച താരങ്ങളെ ലഭിച്ചിട്ടും ഐപിഎല്‍ കിരീടം നേടാനാകാത്തതിന്റെ ദുഃഖം റോയല്‍ ചലഞ്ചേഴ്സ് അവസാനിപ്പിക്കുന്ന വര്‍ഷമാണിതെന്നാണ് ആര്‍സിബിയുടെ ആരാധകര്‍ വിലയിരുത്തുന്നത്. ഐപിഎല്ലില്‍ 2009, 2011, 2016 ആര്‍സിബി ഫൈനലിസ്റ്റുകളായി.
Be the first to comment