
ഇരുചക്രവാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.39 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം). മറ്റു മോഡലുകളായ ഹിമാലയന്റെയും ഹണ്ടറിന്റെയും സമ്മിശ്ര രൂപമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സബ് 500 സിസി സെഗ്മെന്റിന് കീഴില്‍ വരുന്ന ഗറില്ല 450, ഷെര്‍പ്പ പ്ലാറ്റ്ഫോം ഉപയോഗിച്ച് നിര്‍മ്മിച്ച കമ്പനിയുടെ രണ്ടാമത്തെ മോഡലാണ്.
ബ്രാവ ബ്ലൂ, യെല്ലോ റിബണ്‍ എന്നി നിറങ്ങളിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്. ഫ്‌ലാഷ്, ഡാഷ്, അനലോഗ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇത് വാങ്ങാം. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ അംഗീകൃത ഡീലര്‍മാരില്‍ നിന്ന് ബൈക്ക് വാങ്ങാം.
പുതിയ ഗറില്ല മറ്റൊരു മോഡലായ ഹിമാലയന് സമാനമായ ഹെഡ്ലൈറ്റ് സജ്ജീകരണത്തോടെയാണ് വരുന്നത്. വൃത്താകൃതിയിലുള്ള യൂണിറ്റിന്റെ ഇരുവശത്തും സ്പ്ലിറ്റ്-സൈഡ് ഇന്‍ഡിക്കേറ്ററുകള്‍ ജോടിയാകും. ഹിമാലയന്റെ അതേ സ്‌റ്റൈലിലാണ് പുതിയ ഗറില്ല വരുന്നത്. ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള 11 ലിറ്റര്‍ ഇന്ധന ടാങ്ക് ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.
780 എംഎം ഉയരമുള്ള സീറ്റില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക ഹാന്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. ഹിമാലയന്‍ പോലെ സീറ്റ് അഡ്ജസ്റ്റബിലിറ്റി ഫംഗ്ഷന്‍ ഇതില്‍ വരുന്നില്ല.
ഹിമാലയന് ഉപയോഗിച്ചിരിക്കുന്ന എന്‍ജിന്‍ ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 8,000 rpmല്‍ 39.47 bhp പരമാവധി കരുത്തും 5,500 rpm-ല്‍ 40 Nm പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 452 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
യൂണിറ്റ് 6-സ്പീഡ് ട്രാന്‍സ്മിഷന്‍, സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച്, സസ്‌പെന്‍ഷനില്‍ 43 എംഎം ടെലിസ്‌കോപ്പിക് ഫോര്‍ക്ക്, പിന്നില്‍ 140 എംഎം, ലിങ്കേജ്-ടൈപ്പ് മോണോ-ഷോക്ക്, അലോയ് വീലുകള്‍, ട്യൂബ്ലെസ് ടയറുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
Be the first to comment