
പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ഗറില്ല 450 ഉടന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ജൂണ്‍ അവസാനമോ ജൂലൈ പകുതിയോടെയോ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
400 സിസി റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ കടന്നുവരവായാണ് ഗറില്ല 450യെ കാണുന്നത്.ഈ ബൈക്ക് ഹിമാലയന്‍ 450യുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രെയിം അഡ്വഞ്ചര്‍ ബൈക്കിന് സമാനമായിരിക്കും.
452 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഇതിന് കരുത്തുപകരും. 8,000 ആര്‍പിഎമ്മില്‍ 39.47 ബിഎച്ച്പിയും ഹിമാലയന്‍ 5,500 ആര്‍പിഎമ്മില്‍ 40 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ് , ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് എന്നിവ ബൈക്കിന് റോഡ്സ്റ്റര്‍ ബൈക്കിന്റെ രൂപം നല്‍കും. വൈവിധ്യമാര്‍ന്ന നിറങ്ങളും അനുബന്ധ ഉപകരണങ്ങളും ബൈക്കിനൊപ്പം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുക.
എല്‍ഇഡി ലൈറ്റുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും മറ്റു ഫീച്ചറുകളാവാം. ഏകദേശം 2.33 ലക്ഷം രൂപയോടടുത്തു വില വരുമെന്നാണ് പ്രതീക്ഷ.
Be the first to comment