സെന്റ് എഫ്രേംസ് സ്‌കൂളിൽ 25 ലക്ഷം രൂപയുടെ ടോയ്ലറ്റ് സമുച്ചയ നിർമ്മാണോദ്ഘാടനം നടന്നു

മാന്നാനം. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ട്‌ വിനിയോഗിച്ച് സെന്റ് എഫ്രേംസ് സ്‌കൂളിൽ നിർമ്മിക്കുന്ന ടോയ്ലറ്റ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു.

സ്കൂൾ മാനേജർ ഫാ. കുര്യൻ ചാലങ്ങാടി സി. എം. ഐ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ. ജെയിംസ് മുല്ലശ്ശേരി സി. എം. ഐ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് അമ്പലക്കളം, ഫാ. ആന്റണി കാഞ്ഞിരതിങ്കൽ, സ്കൂൾ പ്രിൻസിപ്പൽ ജെയിംസ്. പി. ജേക്കബ്, ഹെഡ്മാസ്റ്റർ ബെന്നി സ്‌കറിയ, പി. ടി. എ. പ്രസിഡന്റ്‌ അഡ്വ. സി. ആർ. സിന്ധുമോൾ, സ്റ്റാഫ്‌ സെക്രട്ടറി ജിജോ മാത്യു എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*