ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല

ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. എഡിജിപിക്കെതിരായ ആരോപണങ്ങളും ചർച്ചയായില്ല. മന്ത്രിസഭാ യോഗത്തിൽ നിന്ന് ഒഴിവാക്കിയാലും എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ചയാകും. മുഖ്യമന്ത്രി മുന്നണി യോഗത്തിൽ നിലപാട് വിശദീകരിച്ചേക്കും.

എം.ആർ.അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രതിപക്ഷം ശക്തമായ ആയുധമായി ഉപയോഗിക്കുന്നുണ്ട്. എം.ആർ അജിത്കുമാറിനെ സർക്കാർ സംരക്ഷിക്കുന്നതിൽ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുമുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസം അത് പരസ്യമാക്കുകയും ചെയ്തു.

അജിത് കുമാറിനോട് മുമുഖ്യമന്ത്രി മൃദു സമീപനം സ്വീകരിക്കുന്നതിൽ സി.പി. ഐ.എമ്മിനുള്ളിലും എതിരഭിപ്രായമുണ്ട്. എന്നാൽ മുന്നണി യോഗത്തിൽ അത് ഉയർന്നു വരാൻ സാധ്യത കുറവാണ്. ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്ന് പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിന്റെ വാക്കുകളും യോഗത്തിൽ വിമർശനത്തിന് വിധേയമായേക്കും.

Be the first to comment

Leave a Reply

Your email address will not be published.


*