ആർഎസ്എസ്- എഡിജിപി കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയല്ല: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അറിവോടെയല്ല ആർഎസ്എസ് – എഡിജിപി കൂടിക്കാഴ്ചയെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എന്തിന് കണ്ടു എന്ന് അറിയണം. കണ്ടു എന്നത് എഡിജിപി സമ്മതിച്ചിട്ടുണ്ട്. എന്തിന് കണ്ടു എന്ന പരിശോധിച്ച് വിവരം വരട്ടെ, അതിന് ശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് അല്ലല്ലോ അവർ മീറ്റിംഗിന് പോകുന്നതെന്നും ടി പി രാമകൃഷ്ണൻ ചോദിച്ചു.

പൂരത്തിൽ ഗൂഢാലോചന നടന്നെങ്കിൽ പരിശോധിക്കണം എന്നാണ് മുന്നണിയുടെ നിലപാടെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. അതിനും അന്വേഷണം നടക്കുകയാണ്. അൻവറിന്റെ പരാതി സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കണം. പൂര വിവാദത്തിലും അന്വേഷണം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയെ പ്രതിപക്ഷം തുടർച്ചയായി വേട്ടയാടുകയാണ്. എല്ലാവരും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നു പക്ഷേ അദ്ദേഹം വാടി തളർന്നിട്ടില്ല. പരിശോധിച്ച് ആവശ്യമായ നിലപാട് സർക്കാർ സ്വീകരിക്കും. ഉയന്ന വന്ന പരാതികൾ സർക്കാർ ഗൗരവത്തോടെ പരിശോധിക്കുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. സിപിഐയും സിപിഎംഎം തമ്മിൽ അഭിപ്രായ വത്യാസം ഇല്ലയെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*