ദേശീയ ജനസംഖ്യാ നയം വേണമെന്ന ആവശ്യവുമായി ആർഎസ്എസ് ആർ.എസ്.എസ് വാരിക ‘ഓർഗനൈസർ’. ജനസംഖ്യാ വർധനവ് ഏതെങ്കിലും മതവിഭാഗത്തെയോ സമുദായത്തെയോ പ്രദേശത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കാനാവശ്യമായ നയങ്ങൾ വേണം. അല്ലാത്തപക്ഷം അത് സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും കാരണമാകുമെന്നാണ്
ആർഎസ്എസിന്റെ വിലയിരുത്തൽ.
അന്താരാഷ്ട്ര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, കൺസൾട്ടൻസി ഏജൻസികൾ എന്നിവരുടെ വിദേശ അജണ്ടകൾ സ്വീകരിക്കാതെ രാജ്യത്തെ വിഭവങ്ങൾ ഉപയോഗിച്ച് ജനസംഖ്യാ നിയന്ത്രണം നയം രൂപീകരിക്കണമെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.
അനധികൃത കുടിയേറ്റം കാരണം പശ്ചിമ ബംഗാൾ, ബിഹാർ, അസ്സം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ അസ്വാഭാവിക ജനസംഖ്യാ വർധനവിനാണ് സാക്ഷ്യം വഹിക്കുന്നത്. ഈ പ്രവണതയെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.
Be the first to comment