
ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചില്ലെങ്കിൽ ജയിൽ കോളനിയുടെ മൈതാനത്ത് അടക്കം ചെയ്യുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതായി ആരോപണം. തീരുമാനമെടുക്കാൻ മൂന്ന് മണിക്കൂർ സമയം,അല്ലാത്ത പക്ഷം ജയിലിനടുത്തുള്ള മൈതാനത്ത് അടക്കം ചെയ്യുമെന്നായിരുന്നു ഫോണിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭീഷണിയെന്ന് നവാല്‍നിയുടെ വക്താവ് കിര യർമിഷ് അറിയിച്ചു.
നവാൽനിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കുന്നതിന് അധികൃതർ സമ്മർദം ചെലുത്തുന്നതായി നവാല്‍നിയുടെ മാതാവ് ല്യൂഡ്‌മില നവാല്‍നയ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു.
“ഒരു മണിക്കൂർ മുമ്പ്, അന്വേഷണ ഉദ്യോഗസ്ഥർ അലക്സിയുടെ അമ്മയെ വിളിച്ച് അന്ത്യശാസനം നൽകി,”നവാൽനിയുടെ വക്താവ് കിര യർമിഷ് എക്‌സിൽ കുറിച്ചു.
Be the first to comment