അക്ഷരങ്ങളിലൊളിപ്പിച്ച വിസ്മയങ്ങൾക്ക് ഇടമൊരുക്കി ഏറ്റുമാനൂർ എസ്.എഫ്.എസ് സ്കൂളിന്റെ നല്ലപാഠം

ഏറ്റുമാനൂർ: എസ്. എഫ്. എസ് സ്കൂൾ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ വായന ദിനാചരണത്തോടനുബന്ധിച്ച് വായന ഇടം ഒരുക്കി. ഏറ്റുമാനൂർ പ്രൈവറ്റ് ബസ്സ്റ്റാന്റിൽ എത്തുന്ന യാത്ര ക്കാർക്ക് അറിവിന്റെ മധുരവും വായനയുടെ ലോകവും തുറന്നു കൊടുത്തുകൊണ്ട് ആരംഭിച്ച “വായന ഇടം’ എന്ന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് നിർവ്വഹിപ്പിച്ചു.

എം.ടിയുടെയും ബഷീറിന്റെയും കൃതികൾക്കൊപ്പം ആനുകാലിക പ്രസിദ്ധീകരണങ്ങളും വായന ഇടത്തിൽ സ്ഥാനം പിടിച്ചു. “അറിവ് അഗ്നി’യാണ് എന്ന ആശയം വായനശീലത്തിലൂടെ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കാനുള എസ്.എഫ്.എസ് സ്കൂളിന്റെ ശ്രമത്തെ മുൻസിപ്പൽ ചെയർപേഴ്സൺ അഭിനന്ദിച്ചു. ഈ പദ്ധതിയ്ക്ക് ഏറ്റുമാനൂർ പ്രൈവറ്റ് ബസ്സ്റ്റാന്റിലെ വ്യാപാരി സുഹൃത്തുക്കൾ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തു.

പ്രസ്തുത ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ എബി ജോർജ്ജ്, എസ്.എഫ്.എസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. റോയി പി. കെ, അഡ്മിനിസ്ട്രേറ്റർ ഫാ. ബിനോദ് പുത്തൻപുരയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നല്ലപാഠം പ്രവർത്തകർ വിദ്യാലയത്തിലും വായന ഇടങ്ങൾ ഒരുക്കി.

“വായന ഇടം’പദ്ധതിക്ക് സ്കൂൾ മാനേജർ  ഫാ. ജോസ് പറപ്പിള്ളിൽ, പ്രിൻസിപ്പൽ ഫാ. ഡോ. റോയി പി. കെ, വൈസ് പ്രിൻസിപ്പൽ റവ: ഫാ. കെൽവിൻ ഓലിക്കുന്നേൽ, അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ബിനോദ് പുത്തൻപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*