എസ് പി പിള്ള സ്മൃതിദിനവും വിദ്യാപുരസ്കാര വിതരണവും നാളെ വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

ഏറ്റുമാനൂർ: പ്രശസ്ത സിനിമാ താരം ഹാസ്യ സാമ്രാട്ട് എസ് പി പിള്ള സ്മൃതിദിനവും വിദ്യാപുരസ്കാര വിതരണവും നാളെ വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ശിവപ്രസാദ് നഗറിൽ (നന്ദാവനം ഓഡിറ്റോറിയം) ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമ്മേളനത്തിൽ എസ് പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിക്കും. എസ് പി പിള്ള സ്മാരക ട്രസ്റ്റ് രക്ഷാധികാരി സതീഷ് ചന്ദ്രൻ ഭദ്രദീപം തെളിക്കും. സംഘാടക സമിതി ജനറൽ കൺവീനർ ബി രാജീവ് അനുസ്മരണ പ്രമേയം അവതരിപ്പിക്കും. നടൻ ജയരാജ് വാര്യർ അനുസ്മരണ പ്രഭാഷണവും  പ്രശസ്ത സാഹിത്യകാരൻ ബാബു കുഴിമറ്റം മുഖ്യ പ്രഭാഷണവും നടത്തും.

ഏറ്റുമാനൂർ ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡൻ്റ് എൻ അരവിന്ദാക്ഷൻ നായർ, ഏറ്റുമാനൂർ പ്രസ് ക്ലബ് പ്രസിഡൻറ് ബെന്നി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിക്കും. സംഘാടക സമിതി കൺവീനർ ഹരിയേറ്റുമാനൂർ സ്വാഗതവും എസ് പി പിള്ള സ്മാരക ട്രസ്റ്റ് സെക്രട്ടറി ജി ജഗദീഷ് നന്ദിയും പറയും.

Be the first to comment

Leave a Reply

Your email address will not be published.


*