സന്നിധാനത്ത് ദർശന സമയക്രമത്തിൽ മാറ്റം; വെളളിയാഴ്ച നടപ്പിൽ വരും

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുതിയ സമയക്രമങ്ങളുമായി ദേവസ്വം ബോർഡ്. ഇനി സന്നിധനത്ത് ശ്രീകോവിലിന് മുൻപിൽ ചെന്നുളള ദർശന രീതി വെളളിയാഴ്ച മുതൽ ആരംഭിക്കും.

ഭക്തർക്ക് ഒന്നോ രണ്ടോ സെക്കൻഡുകൾ മാത്രം ദർശനം ലഭിക്കുന്ന രീതിയിൽ നിന്ന് മാറി വെളളിയാഴ്ച മുതൽ 20 സെക്കൻഡുകളോളം ദർശനം ലഭിക്കുന്ന രീതിയാണ് പുതിയ സമയക്രമം.ഇരുമുടിയുമായി സന്നിധാനത്ത് വരുന്ന തീര്‍ഥാടകര്‍ കൊടിമരച്ചുവട്ടിലൂടെ ബലിക്കല്‍പ്പുര വഴി നേരെ ശ്രീകോവിലിന് മുന്നിൽ ഇതാണ് പുതിയ ദർശന രീതി.

എന്നാൽ ഇരുമുടിയില്ലാതെ സന്നിധാനത്ത് വരുന്നവർക്ക് പഴയ രീതി തന്നെ തുടരും. മീനമാസ പൂജയ്ക്കായി നടതുറക്കുന്ന വെളളിയാഴ്ച വൈകിട്ട് ട്രയൽ റൺ തുടങ്ങും. ഇതിനായുളള പണി അവസാന ഘട്ടതിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*