ശബരിമല പ്രക്ഷോഭം; കെപി ശശികലയ്ക്കും എസ്.ജെ.ആര്‍. കുമാറിനും എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ എന്നിവര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്റേതാണ് ഉത്തരവ്.ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഇവരെ പ്രതി ചേര്‍ത്തിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് പ്രതിചേര്‍ത്തത്.കണ്ണൂരിലെ സംഭവങ്ങളില്‍ ഇവര്‍ക്കു പങ്കില്ല. അന്തിമ റിപ്പോര്‍ട്ടില്‍ ഇതിനു തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. ഇത് അംഗീകരിച്ച കോടതി ഇരുവര്‍ക്കുമെതിരെയുള്ള കേസ് റദ്ദാക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*