ശബരിമല ദർശന സമയം നീട്ടും

ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടാന്‍ തീരുമാനം. ശബരിമലയിൽ തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദർശന സമയം നീട്ടാന്‍ തന്ത്രി അനുമതി നൽകി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും. 

14 മണികൂർ വരെ ക്യൂ നിന്നാണ് തീർത്ഥാടകർ ശബരിമല ദർശനം നടത്തുന്നത്. ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് തീർത്ഥാടകരുടെ പരാതി. തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസും ദേവസ്വം ബോർഡും തമ്മിൽ ശീതസമരത്തിലാണ്. തിരുപ്പതി മോഡൽ ക്യൂ കോംപ്ലക്സ്  ബുദ്ധിമുട്ടാകുന്നുവെന്ന് തീർത്ഥാടകർ പറയുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*