
എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇൻഫർമേഷൻ സെന്‍റര്‍ പ്രവർത്തനം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ശബരിമല ഇൻഫർമേഷൻ സെന്‍റർ, ദേവസ്വം പ്രസിഡന്‍റ് അഡ്വ. പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്‌തു. ആഭ്യന്തര ടെർമിനൽ ആഗമന ഭാഗത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്.
ശബരിമല തീർഥാടകർക്കും ഭക്തർക്കും 24 മണിക്കൂറും ഇൻഫർമേഷൻ സെന്‍ററിന്‍റെ സേവനം ലഭിക്കും. ഇൻഫർമേഷൻ സെന്‍ററിലുള്ള ഡിജിറ്റൽ കൗണ്ടർ വഴി അപ്പം, അരവണ പ്രസാദം ഡിജിറ്റലായി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
കൊച്ചി വിമാനത്താവളത്തിൽ ശബരിമല തീർഥാടകർക്കായി ഇടത്താവളം നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. തീർഥാടകർക്ക് വിശ്രമിക്കാനും മറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങൾക്കൊപ്പം ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ, സമീപത്തായി പ്രീപെയിഡ് ടാക്‌സി കൗണ്ടർ, കുറഞ്ഞ ചെലവിൽ സിയാലിലെ 0484 എയ്റോ ലോഞ്ചിൽ താമസ സൗകര്യം എന്നിവയും ലഭ്യമാണ്. സിയാലിൽ നിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ് എല്ലാ ദിവസവും രാത്രി 8 മണിക്ക് ആരംഭിക്കും.
Be the first to comment