
ഈ വർഷത്തെ മണ്ഡല പൂജ പൂർത്തിയാക്കി ശബരിമല നടയടച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ക്ഷേത്രത്തിന്‍റെ നടയടച്ചത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വീണ്ടും നട തുറക്കും. 41 ദിവസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ശബരിമല സന്നിധാനത്ത് മണ്ഡല പൂജ നടത്തിയത്. ബുധാനാഴ്ച രാവിലെ നെയ്യഭിഷേകം പൂർത്തിയാക്കി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടത്തി.
രാത്രി അത്താഴപൂജയ്ക്കു ശേഷം മേൽശാന്തി പി.എൻ. മഹേഷ് വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും മുദ്രവടിയും ചാർത്തി ധ്യാനത്തിലാക്കി നടയടച്ചു. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് 5 മണിക്കാണ് വീണ്ടും നട തുറക്കും.
Be the first to comment