ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ സംഭവം; രക്ഷാ പ്രവർത്തനം പൂർത്തിയായി

പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. അപകടത്തിൽ പരുക്കേറ്റ 8 വയസുള്ള കുട്ടിക്ക് അന്തരികാവയത്തിന് തകരാറുണ്ട്. പുറമേയുള്ള പരിക്കിന് പ്ലാസ്റ്റിക്ക് സർജറി ഉൾപ്പെടെയുള്ളവ ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചീകിത്സയിലാണ്. ഈ കുട്ടിയുള്പ്പെടെ അഞ്ചു പേരേയാണ് കോട്ടയം മെഡിക്കല് കോളേജിലേക്ക് റഫര് ചെയ്തത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയും കോന്നി മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന വിപുലമായ സംഘമാണ് പരിശോധനകളും ചികിത്സാ ക്രമീകരണങ്ങളും ഒരുക്കുന്നത്. 38 പേർ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ഉള്ളത്.

ഡ്രൈവർ 3 ദിവസമായി ഉറങ്ങിയിരുന്നില്ല എന്ന് മന്ത്രി മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.  അപകടത്തിൽപ്പെട്ട ബസിൽ 44 പേരാണ് ഉണ്ടായിരുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അടിയന്തിര ഇടപെടലിന്റെ ഭാ​ഗമായി കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി ഉറപ്പു നൽകി.

രാവിലെ 8.40നാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്ന് തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു. പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയാണ് തീർത്ഥാടകരെ ബസിൽ നിന്ന് പുറത്തെത്തിച്ചത്. 

Be the first to comment

Leave a Reply

Your email address will not be published.


*