ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; മൂന്നു മരണം

തേനി: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്നു മരണം. തെലങ്കാന സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയിൽ വച്ചായിരുന്നു അപകടം. 2 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.

ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു ശബരിമല ദർശനത്തിന് ശേഷം മടങ്ങി പോകുമ്പോഴാണ് അപകടം. മരിച്ചവർ എല്ലാം പുരുഷന്മാരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*