
കോട്ടയം: കോട്ടയത്ത് ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു. മുണ്ടക്കയം – കോരുത്തോട് പാതയിൽ കോസടിയിൽ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. തമിഴ്നാട് മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്.
മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന 10 തീർഥാടകർക്കും പരിക്കുണ്ട്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Be the first to comment