ശബരിമല തിരക്ക്: അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി

ശബരിമലയിലെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ അവധി ദിവസമായിട്ടും പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. നിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകി. മാത്രമല്ല ശബരിമലയിലേക്കുള്ള വാഹനങ്ങൾ വഴിയിൽ തടയുകയാണെങ്കിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപെടണമെന്നും കോടതി നിർദേശിച്ചു.

അഞ്ചിടങ്ങളിലായി അയ്യപ്പഭക്തരുടെ വാഹനങ്ങൾ തടഞ്ഞുവച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത്തരത്തിൽ വാഹനങ്ങൾ തടയുമ്പോൾ അവർക്ക് ആവശ്യമായ ഭഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ നിർദേശം.

അടുത്ത രണ്ട് ദിവസത്തെ വിർച്വൽ ക്യൂ ബുക്കിങ്ങിന്‍റെ എണ്ണം തൊണ്ണൂറായിരം കടന്നിരിക്കുകയാണ്. സ്പോട്ട് ബുക്കിങ്ങുമായി പതിനായിരത്തോളം ഭക്തരും എത്തുന്നതോടെ ഏതാണ്ട് ഒരു ലക്ഷത്തിലധികം ഭക്തർ വരുന്ന രണ്ട് ദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിനെത്തും.

Be the first to comment

Leave a Reply

Your email address will not be published.


*