
പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയില്‍ അഗ്‌നിപകരും.
പതിനെട്ടാംപടി കയറി എത്തുന്ന ഭക്തര്‍ക്ക് മേല്‍പാലം കയറാതെ നേരിട്ട് കൊടിമരച്ചുവട്ടില്‍ നിന്ന് ശ്രീകോവിലിനു മുന്നിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ട്രയലും നാളെ ആരംഭിക്കും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 19ന് രാത്രി 10ന് നട അടയ്ക്കും.
Be the first to comment