
രഞ്ജി ട്രോഫിയിൽ 300 റൺസ് പിന്നിട്ട് കേരളം. സച്ചിൻ ബേബിക്ക് സെഞ്ച്വറി നഷ്ടം. കേരള ക്യാപ്റ്റൻ സച്ചിൻ ബേബി 98 റൺസിന് പുറത്തായി. പാർഥ് റെഖഡെയുടെ പന്തിൽ കരുൺ നായർക്ക് ക്യാച്ച് നൽകി മടങ്ങി. നിലവിൽ കേരളം 331/ 7 എന്ന നിലയിലാണ്. വിദർഭയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോർ മറികടക്കാൻ കേരളത്തിന് ഇനി വേണ്ടത് 48 റണ്‍സ് മാത്രം.
നിലവിൽ 23 റൺസുമായി ജലജ് സക്‌സേനയും 5 റൺസുമായി ഏദൻ ആപ്പിൾ ടോം എന്നിവർ ക്രീസിലുണ്ട്.എംഡി നിഥീഷ്, എൻ.ബാസിൽ എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. രണ്ടാം സെഷന്റെ അവസാന മിനിറ്റുകളിൽ മുഹമ്മദ് അസ്ഹറുദ്ധീന്റെ നിർണായക വിക്കറ്റ് നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി. 34 റൺസെടുത്ത അസ്ഹറിനെ ദർശൻ നൽകണ്ഡേ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.
131ന് മൂന്ന് എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ കേരളം വലിയ ചെറുത്തുനിൽപ്പാണ് ഇന്ന് നടത്തിയത്. ആദിത്യ സർവതെ- സച്ചിൻ ബേബി കൂട്ടുകെട്ട് 170 റൺസ് വരെ നീണ്ടു. ഒടുവിൽ ഹർഷ് ദുബെയുടെ പന്തിൽ ദാനിഷ് മലേവാറിന് പിടികൊടുത്ത് 79 റൺസുമായി സർവതെ മടങ്ങി. പിന്നാലെ ക്രീസിലുറച്ച സചിൻ ബേബിക്കൊപ്പം സൽമാൻ നിസാർ ഒത്തുചേർന്നതോടെ സ്കോർ ബോർഡ് നീങ്ങി. പക്ഷേ ഹർഷ് ദുബെയുടെ പന്തിൽ സൽമാൻ വിക്കറ്റിന് മുന്നിൽ കുടുങ്ങിയത് കേരളത്തിന് തിരിച്ചടിയായി.
Be the first to comment