ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുൽക്കർ. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണിത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പൗരന്മാരെ പോളിംഗ് ബൂത്തിലേക്ക് ആകര്‍ഷിക്കാന്‍ സച്ചിന്റെ ജനപ്രീതി സഹായിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.
മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലാണ് സച്ചിന്‍ ഏര്‍പ്പെടുക. ബുധനാഴ്ച ദേശീയ തലസ്ഥാനത്തെ ആകാശവാണിയിലെ രംഗ് ഭവനില്‍ നടക്കുന്ന പരിപാടിയിലാണ് ധാരണാപത്രത്തില്‍ ഒപ്പ് വെക്കുക. പരിപാടിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, അനൂപ് ചന്ദ്ര പാണ്ഡെ, അരുണ്‍ ഗോയല്‍ എന്നിവര്‍ പങ്കെടുക്കും. നേരത്തെ നടന്‍ പങ്കജ് ത്രിപാഠി, എംഎസ് ധോണി, ആമിര്‍ ഖാന്‍, മേരി കോം എന്നിവരും ദേശീയ ഐക്കണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Be the first to comment