ആലുവയിൽ ചാന്ദ്‌നിയെന്ന അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അസഫാക്ക് തന്നെ. പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് പിന്നാലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പിനെത്തി. എന്നാൽ ജനരോഷം കാരണം ജീപ്പിൽ നിന്ന് പ്രതിയെ ഇറക്കാൻ പൊലീസിന് സാധിച്ചില്ല. പിന്നാലെ പൊലീസ് പ്രതിയുമായി മടങ്ങി.
കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ദൃക്സാക്ഷിയായ താജുദ്ദീൻ പ്രതികരണവുമായി രംഗത്തെത്തി. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ആറ് വയസ്സുള്ള കുഞ്ഞിന്റെ കൈ പിടിച്ച് ഒരാൾ ആലുവ മാർക്കറ്റിന്റെ പിൻവശത്തേക്ക് പോവുന്നത് കണ്ടെന്ന് ചുമട്ട് തൊഴിലാളിയായ താജുദ്ദീൻ. കുഞ്ഞിന്റെ കൈ പിടിച്ചിരുന്നത് കേസിൽ പിടിയിലായ അസ്ഫാക് ആലം തന്നെയാണ്. എന്നാൽ സംശയം തോന്നിയതിനാൽ കുട്ടി ആരുടേതാണെന്ന് ചോദിച്ചെന്നും താജുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി തന്റേതാണെന്ന് അസ്ഫാക് ആലം പറഞ്ഞതായും കുട്ടിയുടെ കയ്യിൽ മിഠായി ഉണ്ടായിരുന്നെന്നും താജുദ്ദീൻ പറയുന്നു.
Be the first to comment