‘സുരക്ഷയ്ക്ക് പ്രാധാന്യം’; രാജ്യത്ത് 67 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ജനുവരിയില്‍ 67 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി വാട്‌സ്ആപ്പ്. 2021 ഐടി ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

ജനുവരി ഒന്നുമുതല്‍ 31 വരെയുള്ള കണക്കാണിത്. ഉപയോക്താക്കള്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് സുരക്ഷയെ കരുതി 13.50ലക്ഷം അക്കൗണ്ടുകള്‍ മുന്‍കൂട്ടി തന്നെ വാട്‌സ്ആപ്പ് സ്വമേധയാ നിരോധിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് വാട്‌സ്ആപ്പിന് 50 കോടി ഉപയോക്താക്കള്‍ ആണ് ഉള്ളത്. ജനുവരിയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് 15000 പരാതികള്‍ ലഭിച്ചതായും വാട്‌സ്ആപ്പിന്റെ ജനുവരി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബറില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് 69 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് നിരോധിച്ചത്.

‘ദുരുപയോഗം തടയുന്നതിനും പ്രതിരോധിക്കുന്നതിനും ഉപയോഗിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശമയയ്ക്കല്‍ സേവനത്തില്‍ ഞങ്ങള്‍ മുന്‍പന്തിയിലാണ്. സുരക്ഷാ ഫീച്ചറുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പുറമേ, ഓണ്‍ലൈന്‍ സുരക്ഷയും സാങ്കേതിക വികസനവും ഉറപ്പാക്കുന്നതിന് എന്‍ജിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, അനലിസ്റ്റുകള്‍, ഗവേഷകര്‍, നിയമ നിര്‍വ്വഹണത്തിലെ വിദഗ്ധര്‍ എന്നിവരുടെ ഒരു ടീമിനെ നിയമിച്ചിട്ടുണ്ട്’ -വാട്‌സ്ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*