
ബെംഗളൂരുവില്‍ നീലവസന്തം തീര്‍ത്ത് ഛേത്രിയുടെ നീലപ്പട. സാഫ് കപ്പില്‍ ആവേശ ഫൈനലില്‍ സഡന്‍ ഡെത്തിലൂടെ കുവൈത്തിനെ മറികടന്നാണ് ഇന്ത്യ കിരീടം ചൂടിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും മത്സരം 1-1 ന് സമനിലയില്‍ ആയതോടെ ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയന്‍സുവാല ചാംഗ്‌തേയും സുഭാശിഷ് ബോസും മഹേഷ് സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ഉദാന്ത സിംഗ് പാഴാക്കി. ഇതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് കടന്നു. സഡന്‍ ഡെത്തില്‍ കുവൈത്തിന്റെ ആദ്യ കിക്ക് ഗുര്‍പ്രീത് തടുത്തതോടെയാണ് ഇന്ത്യ സാഫ് കപ്പിലെ ഒമ്പതാമത്തെ കിരീടം ചൂടിയത്.
Be the first to comment