റെക്കോര്‍ഡ് തുകക്ക് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ചിത്രത്തിൻ്റെ തമിഴ്‌നാട് വിതരണം സ്വന്തമാക്കി ശക്തി ഫിലിം ഫാക്ടറി

മലയാളി പ്രേക്ഷകര്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണവും വിനീത് ശ്രീനിവാസന്‍ സംവിധാനവും നിര്‍വഹിക്കുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രത്തിനായിപ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് തമിഴിലെ വമ്പന്‍ കമ്പനികളില്‍ ഒന്നായ ശക്തി ഫിലിം ഫാക്ടറി ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുകയാണ്.

ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിൻ്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വീണ്ടുമൊരു വിനീത് ശ്രീനിവാസന്‍ മാജിക് ബിഗ് സ്‌ക്രീനില്‍ ഉറപ്പ് നല്‍കി എത്തുന്ന ചിത്രത്തിൻ്റെ ഒഫീഷ്യല്‍ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേര്‍ന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നത്. വമ്പന്‍ ക്യാന്‍വാസില്‍ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍ – വിഷു റിലീസായി ഏപ്രില്‍ പതിനൊന്നിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Be the first to comment

Leave a Reply

Your email address will not be published.


*