
കോട്ടയം : രാസലഹരിയായ എം ഡി എം എ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നൽകുവാൻ ചങ്ങനാശ്ശേരിയിൽ എത്തിയ ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗ്ഗീസ് (27) സഹോദരൻ ജൂവൽ വർഗ്ഗീസ് (31 ), സുഹൃത്ത് സോനു രാജു (32) എന്നിവരെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് .പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 3.5 ഗ്രാം എം ഡി എം എ , 20 ഗ്രാം കഞ്ചാവ് എന്നിവയും, മയക്ക്മരുന്ന് കടത്തുവാനുപയോഗിച്ച KL 30D2433 നമ്പർ കാറും കസ്റ്റഡിയിൽ എടുത്തു.
അളവ് കൃത്യമായി തൂക്കിയ ശേഷം ചെറു പ്ളാസ്റ്റിക് സിബ് കവറിലാക്കിയാണ് എം ഡി എം എ കൊണ്ടുവന്നത്. ചങ്ങനാശ്ശേരി കെ എസ് ആർ ടി സി സ്റ്റാന്റിന് സമീപം നിർത്തിയിട്ടിരുന്ന കാർ എക്സൈസുകാരെ കണ്ട് വേഗത്തിലെടുത്ത് മുന്നോട്ട് പോകുവാൻ ശ്രമിക്കുമ്പോൾ പിടികൂടുകയായിരുന്നു. പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപനം അടക്കമുള്ള ജോലികൾ ചെയ്യുന്നവരാണ്. ബാംഗ്ലൂരിൽ നിന്നും കഞ്ചാവും രാസലഹരിയും നാട്ടിലെത്തിച്ച് ഇവർ വില്പന നടത്തിവരുകയായിരുന്നു. മുൻ വാഹന മോഷണ കേസിലെ പ്രതികൾ ഉൾപ്പെട്ട ഈ സംഘത്തിന്റെ നീക്കങ്ങൾ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്താൽ നിരീക്ഷണം നടത്തുകയും പല പ്രാവശ്യമായി ഇവരുടെ യാത്രകളിൽ പിൻതുടരുകയും ചെയ്തിരുന്നു. സംഘത്തിലെ കൂടുതൽ പേർ പിടിയിലാവുമെന്നാണ് സൂചന. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് എക്സൈസ് സൈബർ സെൽ അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻ സ്പെക്ടർമാരായ കെ ആർ ബിനോദ്, അനു വി ഗോപിനാഥ് , പ്രിവന്റീവ് ഓഫീസർമാരായ വിനോദ് കെ എൻ, രാജേഷ്. എസ്, കെ സി ബൈജു മോൻ, നിഫി ജേക്കബ് , ആരോമൽ മോഹൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് കുമാർ വി, സജീവ് കെ എൽ, അജു ജോസഫ്, ശ്യാം ശശിധരൻ, പ്രദീപ്എം ജി, പ്രശോഭ് കെ വി, വനിത സിവിൽ എക്സൈസ് ഓഫീസർ സബിത കെ വി, എക്സൈസ് ഡ്രൈവർമാരായ അജയകുമാർ, അനിൽ എന്നിവരും പങ്കെടുത്തു.
Be the first to comment