നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന; ഏറ്റുമാനൂരിൽ യുവാവ് പിടിയിൽ

ഏറ്റുമാനൂരില്‍ നിരോധിത പുകയില ഉൽപ്പന്ന പാക്കറ്റുകളുമായി യുവാവ് അറസ്റ്റിൽ. കോട്ടയം അരുവിത്തറ സ്വദേശി സഫ്‌വാൻ സലീമാണ്‌ ഏറ്റുമാനൂർ പൊലീസിന്റെ പിടിയിലായത്.

കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് നിരോധിത പുകയില ഉൽപ്പനങ്ങൾ വില്പന നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വാഹനത്തിനുള്ളിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1395 നിരോധിത പുകയില ഉൽപ്പന്ന പാക്കറ്റുകൾ പൊലീസ് കണ്ടെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*