
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കേജ്രിവാളിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് ആംആദ്മി പാർട്ടി.കോൺഗ്രസിനായി രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യും.
ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ആംആദ്മി പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങും എന്ന വിവരത്തിന് പിന്നാലെയാണ് സമാജ്വാദി പാർട്ടിയുടെ പിന്തുണ കൂടി ലഭിക്കുന്നത്. റിത്താല മണ്ഡലത്തിൽ ഈ മാസം 30 ന് അരവിന്ദ് കേജ്രിവാളിനൊപ്പം സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് റോഡ് ഷോ നടത്തുമെന്ന് ആംആദ്മി പാർട്ടി അറിയിച്ചു. ഇതോടെ രാഹുൽ ഗാന്ധി അഖിലേഷ് യാദവ് കൂട്ട്ക്കെട്ട് ചർച്ചയാവുകയാണ് ഡൽഹിയിൽ.
ഇന്ത്യ മുന്നണിയിലെ പാർട്ടികളുടെ പിന്തുണ ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇതുവരെ ലഭിച്ചിട്ടില്ല. കോൺഗ്രസിനായി രാഹുൽ ഗാന്ധി മാത്രമാണ് ഇതുവരെ തെരഞ്ഞെടുപ്പ് കളത്തിൽ ഉള്ളത്.ഇന്ന് ഓഖ്ലയിലെയും, പർപട്ഗഞ്ചിലെയും തിരഞ്ഞെടുപ്പ് റാലികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. യമുന നദിയിൽ ഹരിയാന അമോണിയം ഒഴുക്കിവിടുന്നു എന്ന ആം ആദ്മി പാർട്ടി ആരോപണത്തിൽ വിവാദം ഉയരുകയാണ്. അരവിന്ദ് കെജ്രിവാളിനെതിരെ മാനനഷ്ട കേസ് നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി നായാബ് സിംഗ് സൈനി.തനിക്കെതിരെ കേസ് കൊടുക്കട്ടെ എന്നാണ് അരവിന്ദ് കേജ്രിവാളിന്റെ മറുപടി.
Be the first to comment