സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാൻ സമസ്ത എ പി വിഭാഗം; 100 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കും

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാൻ മുന്നൊരുക്കവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സംഘടനക്ക് കീഴിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ സര്‍വകലാശാലക്ക് കീഴില്‍ ഏകോപിപ്പിക്കാനാണ് സമസ്ത മുശാവറ യോഗം തീരുമാനിച്ചത്.

ഇതിനാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കും. 100 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കും. പ്രഥമ ഘട്ടത്തില്‍ 50 കോടി രൂപ സമാഹരിക്കും. കോഴിക്കോട് കേന്ദ്രീകരിച്ചാണ് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുക.

പാരമ്പര്യ വിദ്യാഭ്യാസത്തിൻ്റെ ആധുനികവൽക്കരണവും, വാണിജ്യ-വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും യൂണിവേഴ്സിറ്റിയിൽ ഉണ്ടാകും. പുറമെ, പ്രാഥമികഘട്ടത്തിൽ ചരിത്രം, ഭാഷ പഠനങ്ങൾക്കും പ്രാധാന്യം നൽകുന്നതാകും സർവകലാശാലയെന്ന് സമസ്ത വാർത്താക്കുറപ്പിൽ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*