അതിരമ്പുഴയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഭാര വിതരണം ആരംഭിച്ചു

അതിരമ്പുഴ: കടുത്ത വേനൽ ചൂടിൽ ജനങ്ങൾക്ക് ആശ്വാസവുമായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഭാര വിതരണം ആരംഭിച്ചു. ജില്ലയിൽ ആദ്യമായിട്ടാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഒരു പഞ്ചായത്തിൽ വേനൽക്കാലത്ത് ഇത്തരത്തിലുള്ള പ്രവർത്തനം ആരംഭിക്കുന്നത്.

വേനൽ ചൂട് കുറയുന്നത് വരെ സൗജന്യമായി സംഭാരം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ആലീസ് ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന സുധീർ, മെമ്പർമാരായ ബേബിനാസ് അജാസ്, അമുദാ റോയ്, ഐസി സാജൻ, ഷിമി സജി,  സിഡിഎസ് ചെയർപേഴ്സൺ ഷെബിന നിസാർ, വൈസ് ചെയർപേഴ്സൺ ബീന സണ്ണി, അസിസ്റ്റൻറ് സെക്രട്ടറി അമ്പിളി കെ,  എ ഡി എസ്, സി ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*