
ദില്ലി: സ്വവർഗ വിവാഹത്തെ നിയമ വിധേയമാക്കുന്നതിനെ എതിർത്ത് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ. സ്വവർഗ്ഗ പങ്കാളികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അനുവാദം നൽകാനാവില്ലെന്നും കമ്മീഷൻ അറിയിച്ചു. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ നേരത്തെ ന്യൂനപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു.
സ്വവർഗ വിവാഹം എന്നത് നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിൻ്റെ കാഴ്ച്ചപ്പാട് എന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു. സാമൂഹിക സ്വീകാര്യതയ്ക്ക് വേണ്ടി മാത്രം പറയുന്നതാണിത്. ഹർജികൾ നിലനിൽക്കുമോ എന്ന് കോടതി ആദ്യം പരിശോധിക്കണം. ഇതിൽ തീരുമാനം എടുക്കേണ്ടത് നിയമനിർമാണ സഭകളാണ്. രാജ്യത്തെ മതവിഭാഗങ്ങളെ അടക്കം കണക്കിലെടുത്തേ ഈ വിഷയത്തിൽ സർക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു.
Be the first to comment