ബെന്നുവില്‍ നിന്നും ശേഖരിച്ച സാമ്പിള്‍ ഭൂമിയിലെത്തി; ഒസിരിസ് റെക്‌സ് ദൗത്യം വിജയം

ഒസിരിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് നാസ. എട്ടു കോടി കിലോമീറ്റർ അകലെയുള്ള ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നും ശേഖരിച്ച കല്ലിന്റെയും മണ്ണിന്റെയും സാമ്പിള്‍ ഭൂമിയിലെത്തി. യൂട്ടാ മരുഭൂമിയിലെ ടെസ്റ്റിങ്ങ് റേഞ്ചില്‍ പതിച്ചു.

ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെ രൂപീകരണവും സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചുമുള്ള പഠനത്തിന് ഒസിരിസ് റെക്‌സ് ശേഖരിച്ച സാമ്പിളുകള്‍ സഹായകമാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. ബെന്നുവില്‍ നിന്ന് ശേഖരിച്ച ഛിന്നഗ്രഹ സാമ്പിള്‍ പ്രത്യേക താപകവചമുള്ള പേടകത്തിലാണ് ഭൂമിയിലേക്ക് എത്തിയത്.

2016ല്‍ വിക്ഷേപിച്ച ഒസിരിസ് 2018ലാണ് ഛിന്നഗ്രഹമായ ബെന്നുവില്‍ ഇറങ്ങുന്നത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഛിന്ന ഗ്രഹമാണ് ബെന്നു. നേരത്തെ പ്രതീക്ഷിച്ചത് പോലെ ഉറച്ച പ്രതലമായിരുന്നില്ല ബെന്നുവിന്റേത്. അതിനാല്‍ ഒസിരസിന്റെ ലാന്‍ഡിങ്ങ് ക്ലേശകരമായിരുന്നു. മണ്ണുപോലെ ഇളകി കിടന്ന ബെന്നുവിന്റെ പതിലത്തില്‍ ഒസിരിസ് തൊട്ടതോടെ വലിയൊരു ഗര്‍ത്തം രൂപപ്പെട്ടു. അതില്‍ ആഴ്ന്ന് പോകാതെ തന്നെ കല്ലും മണ്ണും ശേഖരിക്കുന്ന ശ്രമകരമായ ദൗത്യം ഒസിരിസ് റെക്‌സ് നിര്‍വ്വഹിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*