മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ്, ആറ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്: സാംസങ് ഗാലക്‌സി എ16 5ജി അവതരിപ്പിച്ചു

ഹൈദരാബാദ്: തങ്ങളുടെ എ സീരീസിൽ പുതിയ ഫോൺ പുറത്തിറക്കി സാംസങ്. എ സീരീസ് ഫോണുകൾ ജനപ്രീതി നേടിയ പശ്ചാത്തലത്തിലാണ് സാംസങ് ഗാലക്‌സി എ16 5ജി ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ആറ് വർഷത്തേക്കുള്ള സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും സുരക്ഷ ഫീച്ചറുകളുമായാണ് പുതിയ ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

ഉയർന്ന ബാറ്ററി കപ്പാസിറ്റിയാണ് സാംസങ് ഗാലക്‌സി എ16 5ജിയുടെ മറ്റൊരു എടുത്തു പറയേണ്ട ഫീച്ചർ. ഫോൺ ഒരു തവണ ചാർജ് ചെയ്‌താൽ രണ്ടര ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ മൈക്രോ എസ്‌ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.

കട്ടി കുറഞ്ഞ സ്റ്റെലിഷ്‌ ലുക്കിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. മികച്ച ഗെയിമിങ് അനുഭവം നൽകാൻ സാധിക്കുന്നതിനൊപ്പം, നോയ്‌സ് കുറച്ച് മികച്ച ഓഡിയോ അനുഭവവും ഗാലക്‌സി എ 16 വാഗ്‌ദാനം ചെയ്യുന്നു. സാംസങ് ഗാലക്‌സി എ16 5ജിയുടെ മറ്റ് ഫീച്ചറുകളും വിലയും വിശദമായി പരിശോധിക്കാം.

സവിശേഷതകൾ:

  • ഡിസ്പ്ലേ: 6.7 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്പ്ലേ
  • റിഫ്രഷ്‌ റേറ്റ്: 90Hz
  • പ്രൊസസർ: മീഡിയാടെക് ഡയമെൻസിറ്റി 6300
  • ക്യാമറ: 50MP പ്രൈമറി ക്യാമറ, 5MP അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2MP മാക്രോ ലെൻസ്, 13MP സെൽഫി ക്യാമറ
  • ബാറ്ററി: 5,000mAh
  • സ്റ്റോറേജ്: 8GB + 128GB വേരിയൻ്റ്, 8GB + 256GB വേരിയൻ്റ്
  • കളർ ഓപ്ഷനുകൾ: ഗോൾഡ്, ലൈറ്റ് ഗ്രീൻ, ബ്ലൂ ബ്ലാക്ക്
  • IP 54 റേറ്റിങ് വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്‍റ്

 

സാംസങ് ഗാലക്‌സി എ16 5ജിയുടെ വിലയും ഡിസ്‌കൗണ്ടും:

8 GB റാമും 128GB ഇന്‍റേണൽ സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എ16 ഫോണിന്‍റെ വില 18,999 രൂപയും, 8 GB റാമും 256GB ഇന്‍റേണൽ സ്റ്റോറേജുമുള്ള വേരിയൻ്റിന്‍റെ വില 20,999 രൂപയുമാണ്. സാംസങ് ഇന്ത്യ വെബ്‌സൈറ്റിലും, ഇ കൊമേഴ്‌ഷ്യൽ സൈറ്റുകളിലും, മറ്റ് റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ വാങ്ങാനാവും. ആക്‌സിസ് ബാങ്ക്, എസ്ബിഐ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1000 രൂപ വരെ ഡിസ്‌കൗണ്ട് ലഭ്യമാകും.

Be the first to comment

Leave a Reply

Your email address will not be published.


*