സ്മാർട്ഫോൺ പ്രേമികള്‍ ഏറെ കാത്തിരുന്ന ‘സാംസങ് ഗ്യാലക്സി എസ്25’ സിരീസിന് വില കുറച്ച് കൂടും

സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ്  അടുത്താഴ്ച്ചയോടെ പുറത്തിറങ്ങും. പുതിയ ഫോൺ സീരീസിനായി കാത്തിരിക്കുകയാണ് ഒരുക്കൂട്ടം സ്മാർട്ഫോൺ പ്രേമികള്‍. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മോ‍ഡലുകള്‍ ജനുവരി 22ന് നടക്കുന്ന ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റിലാണ് പുറത്തിറങ്ങാൻ പോകുന്നത്. ഇപ്പോൾ ഈ ഫോണുകളുടെ വിലയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്.

2024 ജനുവരി 17ന് പുറത്തിറങ്ങിയ സാംസങ് ഗ്യാലക്സി എസ്24 സിരീസിന്‍റെ വില ഇന്ത്യയില്‍ ആരംഭിച്ചിരുന്നത് 79999 രൂപയിലായിരുന്നു. എസ്24+ന്‍റെ ആരംഭ വില 99999 രൂപയും എസ്24 അള്‍ട്രയുടെ തുടക്ക വില 129999 രൂപയുമായിരുന്നു. സാംസങിന്‍റെ സ്വന്തം ഗ്യാലക്സി എഐ ഫീച്ചറുകളോടെയായിരുന്നു ഫോണുകള്‍ എത്തിയിരുന്നത്. ഗ്യാലക്സി എസ്25 സിരീസും വരിക ഗ്യാലക്സിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൗകര്യങ്ങളോടെയായിരിക്കും. എന്നാൽ ഇതിന്റെ വില കുറച്ചു കടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഗ്യാലക്സി എസ്25ന്‍റെ വില 84999 രൂപ- 12+256 ജിബി, 94999 രൂപ- 12+512 ജിബി എന്നിങ്ങനെയും എസ് 25പ്ലസിന്‍റെ വില 104999 രൂപ- 12+256 ജിബി, 114999 രൂപ- 12+512 ജിബി എന്നിങ്ങനെയും എസ്25 അള്‍ട്രയുടെ വില 134999 രൂപ- 12+256 ജിബി, 144999 രൂപ- 16+512 ജിബി, 164999 രൂപ- 16+1 ടിബി എന്നിങ്ങനെ ആയിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*