കൂടുതൽ ഗ്യാലക്സി ഡിവൈസുകളിലേക്ക് ഗ്യാലക്സി എഐ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് സാംസംഗ്‌

കൂടുതൽ ഗ്യാലക്സി ഡിവൈസുകളിലേക്ക് ഗ്യാലക്സി എഐ ലഭ്യമാക്കുമെന്ന് സാംസംഗ്‌ പ്രഖ്യാപിച്ചു. മൊബൈൽ എഐ കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഗ്യാലക്സി എസ്23 സീരീസ്, എസ്23 എഫ്ഇ, എഡ് ഫോൾഡ് 5, ഇസെഡ് ഫ്ളിപ് 5, ടാബ് എസ് സീരീസ് എന്നീ മോഡലുകളിൽ സാംസംഗ്‌ എഐ ലഭ്യമാകും. ഉപഭോക്താക്കളുടെ മൊബൈൽ എഐ ഉപഭോക്തൃ അനുഭവം കൂടുതൽ മികവുറ്റതാക്കുവാനാണ് കമ്പനിയുടെ നടപടി. ഗ്യാലക്സി എഐ ഫീച്ചറുകൾ ലഭ്യമാകുന്നതോടെ ഗ്യാലക്സി എസ്23 സീരീസ്, എസ്23 എഫ്ഇ, സെഡ് ഫോൾഡ് 5, സെഡ് ഫ്ളിപ് 5, ടാബ് എസ് സീരീസ് എന്നീ മോഡലുകളുടെ ഉപഭോക്താക്കൾക്ക് സർക്കിൾ ടു സെർച്ച്, ലൈവ് ട്രാൻസലേറ്റ്, നോട്ട് അസിസ്റ്റന്റ് തുടങ്ങിയ പുത്തൻ സേവനങ്ങൾ അനുഭവിക്കാം.

സർക്കിൾ ടു സെർച്ച്: ഡിസ്പ്ലേയിൽ വെറുമൊരു വട്ടം വരച്ചുകൊണ്ട് സെർച്ച് ചെയ്യുവാൻ ഉപഭോക്താവിന് സാധിക്കും. ഗൂഗിളിൻ്റെ ഹൈ ക്വാളിറ്റി സെർച്ച് റിസൽട്ടുകൾ വേഗം ഉപഭോക്താവിന് മുന്നിലെത്തും. ലൈവ് ട്രാൻസലേറ്റ്: ഫോൺ കോളുകളിൽ തത്സമയ ടു വേ വോയ്സ്, ടെക്സ്റ്റ് ട്രാൻസലേഷനുകൾ സാധ്യമാകും.

നോട്ട് അസിസ്റ്റന്റ്: നോട്ട് അസിസ്റ്റിലൂടെ ഉപഭോക്താവിന് ഫോർമാറ്റുകൾ തയ്യാറാക്കുവാനും, സംഗ്രഹങ്ങൾ സൃഷ്ടിക്കുവാനും, നോട്ടുകൾ പരിഭാഷപ്പെടുത്തുവാനും സാധിക്കും. ചാറ്റ് അസിസ്റ്റന്റിലൂടെ സംഭാഷണങ്ങളിൽ സന്ദർഭാനുചിത നിർദ്ദേശങ്ങൾ ഉപഭോക്താവിന് ലഭിക്കും. ജോലി സ്ഥലത്തോ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായോ ഈ ഫീച്ചർ ഉപയോഗപ്പെടുത്താം.

ഇന്റർ പട്ടർ: സ്പ്ളിറ്റ് സ്ക്രീൻ ഫീച്ചറിലൂടെ ലൈവ് കോൺവർസേഷനുകൾക്ക് ടെക്സ്റ്റ് ട്രാൻസലേഷനുകൾ ലഭ്യമാക്കുന്നതിലൂടെ യാത്രാവേളകളിൽ ഇന്റർ പട്ടർ മുഖേന തദ്ദേശീയരുമായി ആശയവിനിമയം നടത്തുകയും ചെയ്യാനാകും.

ബ്രൗസിങ് അസിസ്റ്റിലൂടെ ന്യൂസ് ആർട്ടിക്കിളുകളുടെ സംഗ്രഹം തയ്യാറാക്കാം. ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റിലൂടെ മീറ്റിങ് റെക്കോർഡുകൾ എളുപ്പത്തിൽ പകർത്തുവാനും അതിൻ്റെ സംഗ്രഹം തയ്യാറാക്കുവാനും പരിഭാഷപ്പെടുത്തലും സാധ്യമാണ്. വോയ്സ് റെക്കോർഡിങുകൾ വരെ ഇതുവഴി പരിഭാഷപ്പെടുത്താനാകും. ജനറേറ്റീവ് എഡിറ്റിലൂടെ എഐ സപ്പോർട്ടഡ് ഡിവൈസുകളിൽ എളുപ്പത്തിൽ ഫോട്ടോ റീസൈസ് ചെയ്യുവാനും റീപൊസിഷൻ ചെയ്യുവാനോ ഫോട്ടോയിലെ ഒരു വസ്തുവിനെ റീഅലൈൻ ചെയ്യുവാനോ സാധിക്കും. ഇത്തരത്തിൽ ഫോട്ടോയെ മനോഹരമായ ഒന്നാക്കി മാറ്റിയെടുക്കാം. എഡിറ്റ് സജഷനിലൂടെ ഉപഭോക്താക്കൾക്ക് ഏത് ഫോട്ടോയും വേഗത്തിലും എളുപ്പത്തിലും പോളിഷ് ചെയ്യുവാനുമാകും.

99999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ഗ്യാലക്സി എസ്23 അൾട്രാ വാങ്ങിക്കാം. 5000 രൂപയുടെ എച്ച്ഡിഎഫ്സി ബാങ്ക് ക്യാഷ് ബാക്കും, 5000 രൂപയുടെ അഡീഷണൽ അപ്ഗ്രേഡ് ബോണസും ഇതിൽ ഉൾപ്പെടുന്നു. എച്ച്ഡിഎഫ്സി ബാങ്കിൻ്റെ 5000 രൂപ ക്യാഷ് ബാക്കും, 4000 രൂപയുടെ അഡീഷണൽ അപ്ഗ്രേഡ് ബോണസും അടക്കം 55999 രൂപയ്ക്ക് ഗ്യാലക്സി എസ്23 ലഭിക്കും. സമാനമായി ഗ്യാലക്സി എസ്23 എഫ്ഇ 44999 രൂപയ്ക്കും ഉപഭോക്താവിന് സ്വന്തമാക്കാം. എച്ച്ഡിഎഫ്സി ബാങ്കിൻ്റെ 7000 രൂപ ക്യാഷ് ബാക്കും, 9000 രൂപയുടെ അഡീഷണൽ അപ്ഗ്രേഡ് ബോണസും അടക്കം 138999 രൂപയ്ക്ക് ഗ്യാലക്സി സെഡ് ഫോൾഡ് 5 ഉപഭോക്താവിന് ലഭിക്കും. സമാനരീതിയിൽ 85999 രൂപയ്ക്കാണ് ഗ്യാലക്സി ഫ്ലിപ് 5 ഉപഭോക്താവിന് ലഭിക്കുക. 7000 രൂപയായിരിക്കും അപ്ഗ്രേഡ് ബോണസ്. ക്യാഷ് ബാക്ക് 7000 രൂപയും. ഗ്യാലക്സി ടാബ് എസ് സീരീസ് എച്ച്ഡിഎഫ്സി ബാങ്കിൻ്റെ 9000 രൂപ ക്യാഷ്ബാക്കും 3000 രൂപയുടെ അധിക അപ്ഗ്രേഡ് ബോണസും അടക്കം 60999 രൂപയിൽ ലഭ്യമാണ്. സാംസംഗ്‌ ഫിനാൻസ് വഴിയും എല്ലാ മുൻനിര എൻബിഎഫ്സി പങ്കാളികൾ മുഖേനയും 24 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐയിലൂടെ പ്രതിമാസം പ്രതിമാസം വെറും 2292 രൂപയിൽ ആരംഭിക്കുന്ന ഇഎംഐയിൽ ഗ്യാലക്സി എഐ സവിശേഷതകൾ ഉപഭോക്താക്കൾക്ക് അനുഭവിക്കാനാകും.

Be the first to comment

Leave a Reply

Your email address will not be published.


*