
ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാതി വില തട്ടിപ്പിൽ രാധാകൃഷ്ണന് നിർണായക പങ്കുണ്ട്. രാധാകൃഷ്ണനെതിരെ എന്തുകൊണ്ട് പോലീസ് കേസ് എടുക്കുന്നില്ല. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടത് കൊണ്ട്.
എ എൻ രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നുമറിയാത്ത യുഡിഎഫ് പ്രവർത്തകർക്ക് എതിരെ പോലീസ് കേസ് എടുക്കുക ആണ്. വി മുരളീധരൻ നേതൃത്വം നൽകുന്ന പാലക്കാട്ടെ സഹകരണ ബാങ്കിലും ക്രമക്കേട് ഉണ്ടെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
ആയിരക്കണക്കിന് പാവപ്പെട്ട വീട്ടമ്മമാരിൽ നിന്നും കോടിക്കണക്കിന് രൂപ മണി ചെയിൻ മോഡൽ സ്കൂട്ടർ വിതരണ സ്കീം നടത്തി തട്ടിയെടുത്ത സൈൻ സംഘടനയ്ക്കെതിരെ എന്തുകൊണ്ടാണ് കേരള പോലീസ് കേസെടുക്കാത്തതെന്നും സന്ദീപ് വാര്യർ ചോദിച്ചു.
എ എൻ രാധാകൃഷ്ണൻ എന്ന ബിജെപി നേതാവിനെ എന്തുകൊണ്ടാണ് പിണറായി വിജയൻറെ പൊലീസ് സംരക്ഷിക്കുന്നത്. സിപിഐഎം ബിജെപി ബാന്ധവത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കേസ് മാറുകയാണ് . എ എൻ രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ്. സിപിഐഎമ്മുകാർക്ക് നാണമില്ലേയെന്നും സന്ദീപ് വാര്യർ ചോദിച്ചു.
Be the first to comment