
പാലാ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഭവനരഹിതരായവർക്ക് സ്വന്തമായുള്ള 21 സെൻ്റ് സ്ഥലം സംഭാവനയായി നൽകി പാലാ വെള്ളഞ്ചൂർ സ്വദേശി സാന്ദ്രയും കുടുംബവും.ഡിഐഎഫ്ഐ നിർമിച്ചു നൽകുന്ന 25 വീടുകളുടെ ധനശേഖരണത്തിനിടെയാണ് സ്‌ഥലം വിട്ടുനൽകാൻ ഇവർ സന്നദ്ധത അറിയിച്ചത്. സാന്ദ്രയുടെ അമ്മ ബീന, അനുജത്തി സാനിയ എന്നിവരുടെ പേരിലുള്ള സ്ഥലമാണ് ഇത്.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസ്, ജില്ലാ ഭാരവാഹികളായ ബി. സുരേഷ് കുമാർ, അഡ്വ. ബി. മഹേഷ് ചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി അഡ്വ. വിഷ്ണു, ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.അജിത് എന്നിവർക്ക് ഇതുസംബന്ധിച്ച സമ്മതപത്രം കൈമാറി.
Be the first to comment