ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് സഞ്ജുവും; ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ മൂന്ന് പുതുമുഖങ്ങൾ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. സൂര്യകുമാർ യാദവ് നയിക്കുന്ന ട്വന്റി20 ടീമിൽ വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംനേടിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 15 അം​ഗ ടീമിനൊപ്പം ഓസ്ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് ടൂർണമെന്റിനുമുള്ള ഇന്ത്യൻ ടീമിനേയും പ്രഖ്യാപിച്ചു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 ടൂർണമെന്റ് നവംബർ എട്ടിനാണ് ആരംഭിക്കുന്നത്. പരുക്കിനെ തുടർന്ന മായങ്ക് യാദവ്, ശിവം ദുബെ, റിയാൻ പരാഗ് എന്നിവരെ ടീമിലെടുത്തില്ല. പകരമായി പുതുമുഖങ്ങളായ വിജയകുമാര്‍ വൈശാഖ്, രമണ്‍ദീപ് സിങ് എന്നിവർ ടീമിൽ ഇടംനേടി. നവംബർ 26നാണ് ബോർഡർ ഗാവസ്‌കർ ട്രോഫിയ്ക്ക് തുടക്കമാവുക. രോഹിത് ശർമ നയിക്കുന്ന ടീമിൽ ജസ്പ്രീത് ബുമ്രയാണ് വൈസ്റ്റ് ക്യാപ്റ്റൻ. ഋഷഭ് പന്താണ് ഒന്നാം വിക്കറ്റ് കീപ്പർ. പരുക്കേറ്റ സ്പിന്നർ കുൽദീപ് യാദവ് ടീമിൽനിന്നു പുറത്തായി. ടെസ്റ്റിൽ അരങ്ങേറ്റം കാത്തിരിക്കുന്ന നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അഭിമന്യു ഈശ്വരൻ എന്നിവർ ടീമിലുണ്ട്.

ടി20 ടീം: സുര്യകുമാര്‍ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, തിലക് വര്‍മ, യഷ് ദയാല്‍, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പർ), അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, അക്സർ പട്ടേല്‍, വിജയകുമാര്‍ വൈശാഖ്, രമണ്‍ദീപ് സിങ്, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ.എൽ.രാഹുൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ്. സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ.

Be the first to comment

Leave a Reply

Your email address will not be published.


*