സഞ്ജു സാംസൺ രാജസ്ഥാൻ ക്യാപ്റ്റനായി തുടരും, ബട്ലറെ കൈവിട്ടതിൽ ആരാധകർക്ക് നിരാശ

മലയാളി താരം സഞ്ജു സാംസൺ ക്യാപ്റ്റനായി തുടരുമെന്ന് രാജസ്ഥാൻ ടീംമാനേജ്മെന്റ് അറിയിച്ചു.2025 ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണെ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസ് നിലനിർത്തി. 18 കോടി നൽകിയാണ് താരത്തെ ടീം നിലനിർത്തിയത്.

അവസാനത്തെ നാലു സീസണുകളിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലാണ് രാജസ്ഥാൻ ടീം കളത്തിലിറങ്ങിയത്. ഇതിൽ രണ്ട് തവണയും ടീം പ്ലേ ഓഫിലെത്തിയിരുന്നു. ക്യാപ്റ്റനായ ശേഷം 60 ഇന്നിങ്സുകളിൽ നിന്നായി താരം 1835 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.

എന്നാൽ 2018 മുതൽ രാജസ്ഥാന്റെ പ്രധാന താരമായിരുന്ന ഇംഗ്ലീഷ് താരം ജോസ് ബട്‍ലറെ ടീം നിലനിർത്താതിരുന്നത് ആരാധകരെ നിരാശരാക്കി. വെടിക്കെട്ട് ബാറ്ററായ ബട്‍ലർ പലമത്സരങ്ങളിലും രാജസ്ഥാനെ ഒറ്റക്ക് വിജയത്തിലെച്ചിരുന്നു.

യശസ്വി ജയ്സ്വാൾ (18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറേൽ (14 കോടി), ഷിംറോൺ ഹെറ്റ്മയർ (11 കോടി), സന്ദീപ് ശർമ (4 കോടി) എന്നിവരാണ് രാജസ്ഥാൻ നിലനിർത്തിയ മറ്റുതാരങ്ങൾ.

Be the first to comment

Leave a Reply

Your email address will not be published.


*