
ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ പഞ്ചാബിനെ ഫീല്‍ഡിങ്ങിനയച്ചു. ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലാണ് മത്സരം.
മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോയ ജോസ് ബട്‌ലറിന് പകരം ടോം കോഹ്‌ലര്‍- കാഡ്‌മോര്‍ റോയല്‍സ് ടീമില്‍ സ്ഥാനം പിടിച്ചു. അതേസമയം പഞ്ചാബില്‍ നഥാന്‍ എല്ലിസ് സീസണിലെ ആദ്യ മത്സരം കളിക്കാനിറങ്ങും. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദയ്ക്ക് പകരം ഹര്‍പ്രീത് ബ്രാറും ടീമില്‍ തിരിച്ചെത്തി.
Toss Update
Rajasthan Royals elect to bat against Punjab Kings.
Follow the Match
https://t.co/IKSsmcpSsa#TATAIPL | #RRvPBKS pic.twitter.com/Y0pglUEwUO
— IndianPremierLeague (@IPL) May 15, 2024
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ടോം കോഹ്‌ലർ-കാഡ്‌മോർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ/ ക്യാപ്റ്റൻ), റിയാൻ പരാഗ്, ധ്രുവ് ജുറേൽ, റോവ്‌മാൻ പവൽ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, സന്ദീപ് ശർമ്മ, അവേശ് ഖാൻ, യുസ്‌വേന്ദ്ര ചഹൽ.
Be the first to comment