‘ശമ്പളമില്ലാതെയാണ് ഇവർ സമരം ചെയ്യുന്നത്’; ആശമാരുടെ സമരപ്പന്തലിലെത്തി 50,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. സമരപന്തലിൽ എത്തി ആശമാരുടെ സമരത്തിന് 50000 രൂപ നൽകി. ഈ സഹായം ഒന്നാം ഘട്ടമായി എടുത്താൽ മതിയെന്നും കാശ് ഉണ്ടെങ്കിൽ ഇനിയും സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ആശമാർ സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടല്ല, അവർക്ക് ഒരു പ്രത്യേക രാഷ്ട്രീയം ഉണ്ടെന്ന് കരുതുന്നില്ല ന്യായമായ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത് അതുകൊണ്ടുതന്നെ സർക്കാർ അനുഭാവ പൂർവമായ നടപടി സ്വീകരിക്കണം. ശമ്പളമില്ലാതെയാണ് ഇവരിൽ പലരും സമരം ചെയ്യുന്നതെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

ബാക്കിയുള്ള ആളുകൾക്ക് പെൻഷനായി ഒരു നിശ്ചിത ലഭിക്കുമ്പോൾ ആശാവർക്കർമാർക്ക് ഒരു രൂപ പോലും ലഭിക്കുന്നില്ല. 62-ാംവയസ്സിൽ ഇവർ ജോലിയിൽ നിന്ന് പിരിഞ്ഞ് വരുമ്പോൾ ഒരു വിധം മാന്യമായ തുക ലഭിക്കണം എന്നാണ് അവരുടെ ആവശ്യം. ആശമാർക്ക് ഇപ്പോൾ നൽകുന്ന 7000 രൂപ പോലും പലപ്പോഴായും ലഭിക്കുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*