സന്തോഷ് ട്രോഫി; കർണാടക ജേതാക്കൾ

76-ാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കർണാടക. സൗദി അറേബ്യയിലെ റിയാദ് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേഘാലയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. 54 വർഷങ്ങൾക്ക് ശേഷമാണ് കർണാടക സന്തോഷ് ട്രോഫി ജേതാക്കളാകുന്നത്. 1968 – 69 സീസണിലാണ് കർണാടക അവസാനമായി സന്തോഷ് ട്രോഫി ജേതാക്കളാകുന്നത്.

രണ്ടാം മിനുട്ടിൽ മേഘാലയയെ ഞെട്ടിച്ചു സുനിൽ കുമാറാണ് കർണാടകയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടുന്നത്. എന്നാൽ കർണാടകയുടെ വിജയാഘോഷത്തിന് അധിക നേരത്തെ ആയുസ്സുണ്ടായിരുന്നില്ല. എട്ടാമത്തെ മിനുട്ടിൽ മേഘാലയൻ താരത്തെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബ്രോലിംഗ്ടൺ വാർലാർഫി ലക്ഷ്യത്തിലെത്തിച്ചു. 19 ആം മിനുട്ടിൽ ബെക്കെ ഓറമിലൂടെ കർണാടക ലീഡ് തിരികെ പിടിച്ചു. ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ റോബിൻ യാദവ് നേടിയ ഫ്രീ കിക്ക്‌ ഗോൾ കർണാടകയുടെ ലീഡ് ഇരട്ടിയാക്കി. ഷീനിന്റെ ബൂട്ടിൽ നിന്ന് മേഘാലയ ഒരു ഗോൾ നേടിയെങ്കിലും മത്സരം കർണാടകയുടെ കൈയിലെത്തിയിരുന്നു. 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*