സന്തോഷ് ട്രോഫി; കേരളം രാജസ്ഥാനെ എതിരില്ലാത്ത 7 ഗോളിന് തകർത്തു

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വമ്പൻ ജയം. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് രണ്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് വീഴ്ത്തിയത്. റിസ്വാൻ, വിഗ്നേഷ്, നരേഷ് എന്നിവർ ഇരട്ട ഗോളുകള്‍ നേടി.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യപകുതിയില്‍ തന്നെ 5-0ന്‍റെ ലീഡെടുത്ത കേരളത്തിന് അനായാസവും സമ്പൂര്‍ണ മേധാവിത്വവും നല്‍കുന്നതായി വിജയം. ശക്തരായ മിസോറാമും ബിഹാറും ആന്ധ്രാപ്രദേശും ജമ്മു കശ്‌മീരുമുള്ള ഗ്രൂപ്പില്‍ നിന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ കേരളത്തിന് ഈ വിജയം ആത്മവിശ്വാസമേകും.

ഈ മാസം 29ന് ബീഹാറിനെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.

Be the first to comment

Leave a Reply

Your email address will not be published.


*