
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായ സര്‍വീസസിനെതിരേ കേരളം മുന്‍പില്‍. സജീഷ് നേടിയ ഗോളിലൂടെയാണ് കേരളം മുന്നിലെത്തിയത്. 22-ാം മിനിറ്റില്‍ അക്ബര്‍ സിദ്ധിഖ് എടുത്ത ഒരു ഷോര്‍ട്ട് കോര്‍ണറില്‍ നിന്ന് അര്‍ജുന്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ നിന്നായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍ വന്നത്. ഉയര്‍ന്നുവന്ന പന്ത് ഒരു കിടിലന്‍ ബുള്ളറ്റ് ഹെഡറിലൂടെ സജീഷ് വലയിലാക്കി. ആറു മാറ്റങ്ങളാണ് കേരളാ ടീമിലുള്ളത്.
പ്രതിരോധത്തില്‍ മുഹമ്മദ് സാലിം, ജി. സഞ്ജു എന്നിവര്‍ക്ക് പകരം ശരത് പ്രശാന്തും ആര്‍. സുജിത്തും വന്നു. മധ്യനിരയില്‍ ജിതിന് പകരം വി. അര്‍ജുനും മുന്നേറ്റത്തില്‍ മുഹമ്മദ് ആഷിഖിന് പകരം ഇ. സജീഷുമെത്തി. ഗോള്‍കീപ്പര്‍ മുഹമ്മദ് അസ്ഹറിന് പകരം മുഹമ്മദ് നിഷാദിന് ആദ്യമായി അവസരം ലഭിച്ചു. ക്വാര്‍ട്ടര്‍ ഉറപ്പിച്ച കേരളം, സര്‍വീസസിനെതിരായ മത്സരം വഴി ഗ്രൂപ്പിലെ സ്ഥാനം മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യമിടുന്നത്. യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തിലാണ് മത്സരം. നാലു കളിയില്‍ ഒന്‍പത് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് സര്‍വീസസ്. ഏഴു പോയിന്റുള്ള കേരളം മൂന്നാമതാണ്.
Be the first to comment