കണ്ണൂര്‍: മാധ്യമങ്ങള്‍ തന്നെ അറ്റാക്ക് ചെയ്യേണ്ട ആവശ്യമെന്താണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ പി ശശി. മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്. അതിലപ്പുറമൊന്നും വ്യക്തിപരമായി പറയാന്‍ ഇല്ലെന്ന് പി ശശി മാധ്യമങ്ങളോട് പറഞ്ഞു. തലശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് മാധ്യമള്‍ പ്രതികരണം തേടിയത്.
‘നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും. എന്തും പുറത്തുവിട്ടട്ടോ. പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും വ്യക്തിപരമായി പറയാന്‍ ഇല്ല’ – പി ശശി പറഞ്ഞു. താങ്കളെ പിവി അന്‍വര്‍ അറ്റാക്ക് ചെയ്യുന്നതിന്റെ ലക്ഷ്യമെന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ; നിങ്ങള്‍ എന്നെ അറ്റാക്ക് ചെയ്യുന്നതിന്റെ ആവശ്യമെന്താണ് ശശി ചോദിച്ചു.
പി ശശിക്കെതിരെ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും നല്‍കിയ കത്ത് ഇന്ന് പിവി അന്‍വര്‍ എംഎല്‍എ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. കത്തില്‍ ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ കച്ചവടക്കാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ഒരു കക്ഷിക്കൊപ്പം നിന്ന് പി ശശി ലക്ഷങ്ങള്‍ പാരിതോഷികം വാങ്ങുന്നതായി പരാതിയില്‍ ആരോപിക്കുന്നു.
ചില കേസുകളില്‍ രണ്ടു പാര്‍ട്ടിക്കാരും തമ്മില്‍ രഞ്ജിപ്പുണ്ടാക്കി ഇവര്‍ക്കിടയില്‍ കേന്ദ്രബിന്ദുവായി നിന്ന് കമ്മീഷന്‍ കൈപ്പറ്റുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി വരുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ പി ശശി വാങ്ങിവെക്കും. കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും, ചിലരോട് ശൃംഗാരഭാവത്തില്‍ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ എടുക്കാതെയായ പരാതിക്കാരിയുണ്ട്.
പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി തുടര്‍ന്നാല്‍ താങ്ങാനാകാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാര്‍ട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരും. ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോധ്യത്തോടെയാണ് പാര്‍ട്ടിയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നു.
Be the first to comment