മണിപ്പൂരിനെ രക്ഷിക്കുക; ഏറ്റുമാനൂരിൽ എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കലാപരൂക്ഷിതമായ മണിപ്പൂരിനെ രക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എൻ വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു.

സി പി ഐ (എം) ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ സി ജെ ജോസഫ്,എൽ ഡി എഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം കൺവീനർ എം എസ് സാനു , കേരളാ കോൺഗ്രസ് (എം) നിയോജയമണ്ഡലം പ്രസിഡന്റ ജോസ് ഇടവഴിക്കൽ, സി പി ഐ മണ്ഡലം സെക്രട്ടറി വി വൈ പ്രസാദ്, സി പി ഐ ജില്ലാ കമിറ്റിയംഗം ബിനു ബോസ്, എൽ ഡി എഫ് നേതാക്കളായ കെ ഐ കുഞ്ഞച്ചൻ, കെ റ്റി രമേശ്, ചന്ദ്രകുമാർ, അഡ്വ ജയപ്രകാശ്, ഇ എസ് ബിജു തുടങ്ങിയവർ പ്രസംഗിച്ചു. എൽ ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റ ഭാഗമായാണ് ഏറ്റുമാനൂരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*