തിരുവനന്തപുരം കോര്‍പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ സിപിഐഎം അന്വേഷണം. ഡിവൈഎഫ്‌ഐ നേതാവ് പ്രതിന്‍ സാജ് കൃഷ്ണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം. സംഘടനാ രംഗം ശുദ്ധീകരിക്കുന്നതിന്റെ തുടര്‍ച്ചയായി നാല് ഏരിയാ സെക്രട്ടറിമാരെ മാറ്റാനും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റിയില്‍ തീരുമാനമായി.
പാര്‍ട്ടിയേയും സംസ്ഥാന സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയ പട്ടികജാതി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനാണ് സിപിഐഎം തീരുമാനം. മുന്‍ മേയര്‍ സി.ജയന്‍ബാബു, ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.പുഷ്പലത എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനായിരിക്കും അന്വേഷണ ചുമതല. പട്ടികവിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിയെടുത്തു എന്നാണ് ആരോപണം. ഡിവൈഎഫ്‌ഐ നേതാവ് പ്രതിന്‍ സാജ് കൃഷ്ണ ഉള്‍പ്പെടെ നിരവധിപേരാണ് ആരോപണ നിഴലിലുള്ളത്.
കടുത്ത വിഭാഗീയത, ഒന്നിന് പിന്നാലെ ഒന്നായി അഴിമതി ആരോപണങ്ങൾ തെറ്റുതിരുത്താനും മുഖം നോക്കാതെ നടപടിക്കും മടിക്കില്ലെന്ന് ആവര്‍ത്തിച്ചാണ് സിപിഎം ജില്ലാ നേതൃത്വത്തിൽ ശുദ്ധീകരണ പ്രക്രിയ തുടരുന്നത്.
Be the first to comment